പരിയാരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ചിത്രമാക്കി മാറ്റി വാട്സാപ്പിൽ പ്രചരിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. ചെറുതാഴം ശ്രീസ്ഥയിലെ ഇട്ടമ്മൽ സച്ചിൻചന്ദ്രനെ (27)യാണ് പരിയാരം ഇൻസ്പെക്ടർ എം.പി.വിനീഷ്കുമാർ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.2023 ഡിസംബറിലായിരുന്നു പരാതിക്കാസ്പദമായ സംഭവം.14 കാരിയുടെയും മാതാവിൻ്റെയും ഫോട്ടോകൾ സമൂഹ മാധ്യമത്തിൽ നിന്നും തരപ്പെടുത്തിയ പ്രതി നഗ്ന ദൃശ്യങ്ങളാക്കി മാറ്റുകയും തുടർന്ന് യുവതിയുടെ ബന്ധുക്കൾക്കും മറ്റും വാട്സാപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവർപരിയാരം പോലീസിൽ പരാതി നൽകി. തുടർന്ന് പോക്സോ നിയമപ്രകാരവും ഐ ടി ആക്ടും ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് ഒളിവിൽ കഴിയുകയായിരുന്നപ്രതിയെ അറസ്റ്റു ചെയ്തു.ഇയാൾക്കെതിരെ മുമ്പ് രണ്ട് പോക്സോ കേസ് നിലവിലുണ്ട്. ഈ കേസിൽ നേരത്തെ പരിയാരം പോലീസ് അറസ്റ്റു ചെയ്തിരുന്നു