കണ്ണൂർ: ചാല ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ലോറിയുടെ കാബിൻ ഭാഗികമായി കത്തി നശിച്ചു.
എറണാകുളത്ത് നിന്നും പ്ലൈവുഡ് കയറ്റി മുംബൈയിലേക്ക് പോവുക ആയിരുന്ന നാഷണൽ പെർമിറ്റ് ലോറിക്കാണ് തീപിടിച്ചത്.
അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം. അപകടത്തിൽ ആളപായമില്ല എന്നാണ് ലഭിക്കുന്ന വിവരം.