ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ സംഗമം ജനുവരി 16 ന് രാവിലെ 10:30ന് കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തില്‍ നടത്തും. ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് കണ്ണൂര്‍ ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടി ജില്ലാ കലക്ടര്‍ അരുണ്‍ കെ. വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.പി ജയേഷ് അധ്യക്ഷനാവും. ഡയറക്ടര്‍ എസ്. മനു മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലയില്‍ മികച്ച നിക്ഷേപ സമാഹരണം നടത്തിയ വിദ്യാലയങ്ങളെയും ഏജന്റുമാരെയും പരിപാടിയില്‍ അനുമോദിക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും.