Thursday, January 23, 2025
HomeKannurനാറാത്ത് ശ്രീ തൃക്കൺമഠം ശിവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവവും സഹസ്രകുംഭാഭിഷേകവും ജനുവരി 15,16,17 തിയ്യതികളിൽ

നാറാത്ത് ശ്രീ തൃക്കൺമഠം ശിവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവവും സഹസ്രകുംഭാഭിഷേകവും ജനുവരി 15,16,17 തിയ്യതികളിൽ

നാറാത്ത് ശ്രീ തൃക്കൺമഠം ശിവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവവും സഹസ്രകുംഭാഭിഷേകവും ജനുവരി 15,16,17 തിയ്യതികളിൽ.

സംഹാര രുദ്രനായ സാക്ഷാൽ ഭഗവാൻ പടിഞ്ഞാറ് മുഖമായിരിക്കുന്ന മഹാക്ഷേത്രമാണ് നാറാത്ത് ശ്രീ തൃക്കൺമഠം. ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാനം മഹോത്സവം 2025 ജനുവരി 15, 16, 17 ബുധൻ, വ്യാഴം, വെള്ളി തീയതികളിൽ ക്ഷേത്രം തന്ത്രി എടയില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും. 

2025 ജനുവരി 15 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ശ്രീ മഹാവിഷ്ണു ക്ഷേത്രം പരിസരത്ത് നിന്നും ആരംഭിച്ച് ക്ഷേത്രസന്നിധിയിലേക്ക് കലവറ നിറക്കൽ ഘോഷയാത്ര 6:30ന് സാംസ്കാരിക പ്രവർത്തകൻ മനോജ് പട്ടാന്നൂർ നടത്തുന്ന പ്രഭാഷണം രാത്രി 8:00 മണിക്ക് ശ്രീ തൃക്കൺമഠം ശിവ ക്ഷേത്രത്തിലെ മാതൃസമിതിയും നിരവധി കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന നൃത്ത സന്ധ്യ. 

ജനുവരി 16 വ്യാഴാഴ്ച രാവിലെ 5:30ന് നടതുറക്കൽ നിത്യ പൂജകൾ തുടരും രാവിലെ 7 മണിക്ക് നവീകരണം കഴിഞ്ഞ് 13 കൊല്ലം പൂർത്തിയായതോടനുബന്ധിച്ച് ഈ വർഷം വിശേഷമായിട്ട് സഹസ്രകുഭാഭിഷേകം നടക്കും. വൈകുന്നേരം 6:30 ന് ഭഗവതി സേവ, രാത്രി 7ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തും. രാത്രി 7:30ന് വിവിധ കലാ ഗ്രൂപ്പുകളുടെ നൃർത്താവിഷ്കാരമായ നൃത്തനൃത്തൃങ്ങൾ

ജനുവരി 17 വെള്ളിയാഴ്ച രാവിലെ 5 30ന് പള്ളി ഉണർത്തൽ നട തുറക്കൽ അഭിഷേകം മലർനിവേദ്യം പഞ്ചഗവ്യം പഞ്ചകം 25 കലശപൂജ ശിവ ഭഗവാന് കലശാഭിഷേകം ഗണപതി ഭഗവാന് ഒറ്റ കലശാഭിഷേകം രാവിലെ 6 മണിക്ക് 108 തേങ്ങയുടെ മഹാഗണപതിഹോമം ഉച്ചയ്ക്ക് 12:30ന് പ്രസാദ സദ്യ വൈകുന്നേരം 4 മണിക്ക് സോപാന രത്നം കലാചാര്യ പയ്യന്നൂർ കൃഷ്ണമണിമാരാർ & പാർട്ടിയുടെ വാദ്യത്തോടുകൂടി കാഴ്ച ശീവേലി തുടർന്ന് മാടമന ശ്രീധരൻ നമ്പൂതിരിയുടെ തിടമ്പ് നൃത്തം എന്നിങ്ങനെ നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!