കണ്ണൂർ: ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി 12 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ വളമോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. എളയാവൂർ വാരം കടവിലെ ബൈത്തുൽ നൂറിലെ റഷീദ (50)യെയാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
മലബാർ ഗോൾഡ് അസി.മാനേജർ അക്കൗണ്ടൻ്റ് പട്ടാന്നൂരിലെ കെ.സജേഷിൻ്റെ പരാതിയിലാണ് കേസെടുത്തിരുന്നത്..ഇക്കഴിഞ്ഞ ഡിസംബർ 31 ന് ഉച്ചക്ക് 1.30 മണിക്കാണ് 12 ഗ്രാം തൂക്കമുള്ള സ്വർണ്ണവള പ്രതി മോഷ്ടിച്ചത്. സ്വർണ്ണ വളയുമായി മുങ്ങിയ പ്രതിയെ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യത്തിൽ നിന്നുമാണ് തിരിച്ചറിഞ്ഞത്.തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.