ഇരിട്ടി: എസ് വൈ എസ് ഇരിട്ടി സോൺ “യുവ സ്പന്ദനം” ദ്വിദിന യാത്രക്ക് തുടക്കം. നുച്യാട് കോടാപറമ്പ് മഖാം സിയാറത്തിന് ബഷീർ സഅദി നുച്ച്യാട് നേതൃത്വം നൽകി. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ ഷാജഹാൻ മിസ്ബാഹി ജാഥാ ലീഡർ സലീം അമാനിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.സലീം അമാനി അധ്യക്ഷത വഹിച്ചു.
സാജിദ് ആറളം, പി.ഇബ്രാഹിം മൊയ്തൂട്ടി, അബ്ദുൽ ലത്തീഫ് സഅദി, മുഹമ്മദ് റഫീഖ് നിസാമി, അബ്ദുൽ കരീം സഖാഫി, ഷുക്കൂർ അമാനി,അലി സഅദി, യൂസഫ് സഖാഫി,ഷാഫി ഹാജി, ഹുസൈൻ പാറക്കണ്ടം, സംസാരിച്ചു.
ഇന്ന് പര്യടനം ഉളിയിൽ കാട്ടിലെ പള്ളി മഖാം സിയാറത്തോടെ ആരംഭിക്കും. ഉളിയിൽ,മട്ടന്നൂർ, ശിവപുരം സർക്കിളിലെ യൂണിറ്റുകളിലൂടെ കടന്നുപോകുന്ന വാഹന പ്രചരണ ജാഥ വൈകിട്ട് ഏഴിന് എടയന്നൂരിൽ സമാപിക്കും.
ജില്ലാ സാരഥികളായ അബ്ദുൽ റഷീദ് സഖാഫി മെരുവമ്പായി, ഷറഫുദ്ദീൻ അമാനി, അബ്ദുസ്സലാം സഖാഫി കൂത്തുപറമ്പ് വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.