വളപട്ടണം: വിൽപനക്കായി സൂക്ഷിച്ച രണ്ടു കിലോവോളം കഞ്ചാവുമായി രണ്ടു പേരെ പോലീസ് പിടികൂടി. പുഴാതി ഇടച്ചേരിയിലെ കെ.വി.ഷമീർ (30), കൊച്ചിപള്ളുരുത്തി നമ്പ്യാ പുരത്തെ ഷിഹാസ് ഷക്കീർ (27) എന്നിവരെയാണ് എസ്.ഐ.പി.ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി പാപ്പിനിശേരി അരോളി ആസാദ് നഗറിൽ വെച്ചാണ് ഷമീറിൽ നിന്നും 1.270 കിലോഗ്രാം കഞ്ചാവും ഷിഹാസ് ഷക്കീറിൽ നിന്നും 700 ഗ്രാം കഞ്ചാവും പോലീസ് പിടികൂടിയത്.