ഇരിട്ടി: ആതുര സേവന രംഗത്ത് ഒരു പതിറ്റാണ്ടിലധികമായ മലയോര മേഖലയിൽ പ്രവർത്തിക്കുന്ന എസ്.കെ.എസ്.എസ്.എഫ് പുന്നാട് സഹചാരി റിലീഫ് സെല്ലിന് കീഴിൽ പ്രവർത്തിക്കുന്ന സഹചാരി സൗജന്യ പെയിൻ പാലിയേറ്റീവ് ഇരിട്ടി നഗരസഭ പരിധിയിലെ എല്ലാ വാർഡുകളിലും പരിചരണം നടക്കുന്നു. ഇതിനോടകം തന്നെ
മാസം തോറും സൗജന്യ മെഡിസിൻ, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽസ്, ക്ലിനിക്ക് തുടങ്ങിയ വിവിധ പദ്ധതികൾക്കൊപ്പമാണ് കഴിഞ്ഞ വർഷം കിടപ്പ് രോഗികളെ പരിചരിക്കുന്നതിന് പെയിൻ& പാലിയേറ്റീവ് കെയർ ആരംഭിച്ചത്. മാസം തോറും നൂറിലധികം കിടപ്പ് രോഗികളെയാണ് ഡോക്ടർ, നേഴ്സ്, സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ പരിചരിക്കുന്നത്. നഗരസഭ തല പ്രഖ്യാപനം നഗരസഭ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ നിർവ്വഹിച്ചു. അഡ്വ സണ്ണി ജോസഫ് എം.എൽ.എ, നഗരസഭ ക്ലീൻ സിറ്റി മാനേജർ രാജീവൻ, കൗൺസിലർ സമീർ പുന്നാട്, പി.വി.സി മായൻ ഹാജി, കെ.വി മായൻ ഹാജി, കെ.കെ യൂസഫ് ഹാജി, എം. പി മുഹമ്മദ്, എം.പി സലീം, കെ ഫായിസ് മാസ്റ്റർ, പി.വി സാജിദ ടീച്ചർ, എൻ.പി അനിത എന്നിവർ സംബന്ധിച്ചു.സൗജന്യ പരിചരണത്തിന് ബന്ധപ്പെടേണ്ട നമ്പർ:9895794675, 8547412282.