Saturday, November 23, 2024
HomeKannurആർ.ടി.ഒ. ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിലീഗ് നേതാവുൾപ്പെടെ രണ്ടാളുകളുടെ പേരിൽ കേസ്

ആർ.ടി.ഒ. ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിലീഗ് നേതാവുൾപ്പെടെ രണ്ടാളുകളുടെ പേരിൽ കേസ്

തളിപ്പറമ്പ് : കാഞ്ഞിരങ്ങാട്ടെ ടെസ്റ്റിങ് ഗ്രൗണ്ടിൽ അതിക്രമിച്ചു കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ലീഗ് നേതാവ് ഉൾപ്പെടെ രണ്ടാളുകളുടെ പേരിൽ പോലീസ് കേസെടുത്തു. കുറുമാത്തൂരിലെ മുസ്‌ലിം ലീഗ് നേതാവ് മണ്ണൻ സുബൈർ, സെയ്ദ് നഗറിലെ പി.പി.അബ്ദുൾ റഹ്‌മാൻ എന്നിവരുടെ പേരിലാണ് കേസ്. നവംബർ 16-നായിരുന്നു സംഭവം. ആർ.ടി.ഒ. ഉദ്യോഗസ്ഥരുടെ വാഹനപരിശോധനയ്ക്കിടെ ഇരുചക്രവാഹനത്തിൽ യാത്രചെയ്യുകയായിരുന്ന രണ്ടാം പ്രതി ഉദ്യോഗസ്ഥരെ കണ്ട് സ്കൂട്ടർ നിർത്തി മുന്നിലിരുന്നു യാത്രചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ച് പിഴ ചുമത്തിയിരുന്നു. ഇതിന്റെ പ്രതികാരത്തിൽ പ്രതികൾ ഭീഷണിപ്പെടുത്തിയതായാണ് പരാതി. 

ലൈസൻസുള്ള യാത്രക്കാർക്ക് അനാവശ്യമായി പിഴ ചുമത്തിയത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് ഉദ്യോഗസ്ഥർ പരാതി നൽകിയതെന്ന് മണ്ണൻ സുബൈർ പറഞ്ഞു. ഇരുചക്രവാഹനത്തിലെ രണ്ട് യാത്രക്കാർക്കും ലൈസൻസുണ്ട്. അനാവശ്യമായാണ് പിഴ ചുമത്തിയത്. ചോദ്യം ചെയ്തപ്പോൾ ഉദ്യോഗസ്ഥർ തട്ടിക്കയറിയെന്നും മണ്ണൻ സുബൈർ പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!