പാപ്പിനിശ്ശേരി : അരോളി ഗ്രാമത്തിൽ ആസ്ക് ഐക്കലിന്റെ എട്ടാമത് അഖില കേരള നാടകോത്സവം തുടങ്ങി. അരോളി ഗവ. ഹയർ സെക്കൻഡറി ഓഡിറ്റോറിയത്തിൽ മുൻ മന്ത്രി ഇ.പി.ജ യരാജൻ ഉദ്ഘാടനം ചെയ്തു.
കേളകത്ത് വാഹനപകടത്തിൽ മരിച്ച ജെസ്സി മോഹൻ, അഞ്ജലി, കലാരംഗത്ത് ശ്രദ്ധേയരായിരുന്ന സുരേന്ദ്രൻ (മിനി മാങ്ങാട്), അനീഷ് പമ്പാല എന്നിവരുടെ വേർപാടിൽ നാടകോത്സവസദസ്സ് ആദരാഞ്ജലി അർപ്പിച്ചു.
കെ. ഉത്തമൻ അധ്യക്ഷത വഹിച്ചു. എ.വി. അജയകുമാർ, ടി.വി. രാജീവൻ, കെ. രാജീവൻ, വി.കെ. ജഗേഷ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് ആലപ്പുഴ സൂര്യകാന്തി തിയേറ്റേഴ്സിന്റെ ‘കല്യാണം’ എന്ന നാടകം അരങ്ങേറി. ചൊവ്വാഴ്ച തിരുവനന്തപുരം സാഹിതി തിയേറ്റേഴ്സിന്റെ ‘മുച്ചീട്ട് കളിക്കാരന്റെ മകൾ’ എന്ന നാടകവും അരങ്ങേറി. 20-ന് കൊച്ചിൻ ചന്ദ്രകാന്തയുടെ ഉത്തമന്റെ സങ്കീർത്തനവും 21 -ന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ അനന്തരവും സമാപനദിവസമായ 22 -ന് വള്ളുവനാട് ബ്രഹ്മയുടെ വാഴ്‌വേമായവും അരങ്ങിലെത്തും.