കല്യാശ്ശേരി മണ്ഡലത്തിലെ 30 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ആറ് കോടി രൂപയുടെ ഭരണാനുമതി നൽകിയതായി എം വിജിൻ എം എൽ എ അറിയിച്ചു
കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ
ചന്തപ്പുര -വിളയാങ്കോട് റോഡ് 20 ലക്ഷം, പാണപ്പുഴ വെള്ളരിയാനം- കോയിപ്ര റോഡ് 25 ലക്ഷം, കടന്നപ്പള്ളി ബസ് സ്റ്റോപ്പ്- വിളയാങ്കോട് -ഹൈവേ റോഡ് 15 ലക്ഷം രൂപയും കുഞ്ഞിമംഗലം പഞ്ചായത്തിലെ താമരംകുളങ്ങര-പടിഞ്ഞാറേ വയൽ- മൂശാരിക്കൊവ്വൽ ഹരിജൻ കോളനി ഏഴിമല റെയിൽവേ സ്റ്റേഷൻ തീരദേശ റോഡ് 30 ലക്ഷം, തലായി കൃഷ്ണപിള്ള സ്മാരക വായനശാല- പഞ്ചായത്ത് സ്റ്റേഡിയം റോഡ് 20 ലക്ഷം, പയ്യന്നൂർ കോളേജ് പവലിയൻ -സംസ്‌കൃത സർവ്വകലാശാല-
കൃഷ്ണപിള്ള മന്ദിരം റോഡ് 20 ലക്ഷം എന്നിങ്ങനെ ഭരണാനുമതിയായി.
ചെറുതാഴം പഞ്ചായത്തിലെ നരീക്കാംവള്ളി മൃഗാശുപത്രി-അറത്തിപ്പറമ്പ് – അറത്തിലമ്പലം റോഡ് 25 ലക്ഷം, ഇൻഡോർ സ്റ്റേഡിയം വീരാണ്ടികുളം നബാർഡ് റോഡ് 20 ലക്ഷം,
ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രം -ചെവിടിച്ചാൽ- അടുത്തില റോഡ് 20 ലക്ഷം, നരിക്കോട് -പഞ്ചാരകുളം -ചുടലമുക്ക് റോഡ് 18 ലക്ഷം, കൊട്ടില കെണിയൻ പീടിക – ഇടുപ്പച്ചാൽ റോഡ് 20 ലക്ഷം, ചെറുകുന്ന് പഞ്ചായത്തിലെ തറ -പാടിയിൽ റോഡ് 20 ലക്ഷം, പുന്നച്ചേരി – മുട്ടിൽ ഡാം റോഡ് 25 ലക്ഷം, പള്ളിച്ചാൽ – സായി മന്ദിരം റോഡ് 15 ലക്ഷം, കണ്ണപുരം പഞ്ചായത്തിലെ
മൊട്ടമ്മൽ- ചെമ്മരവായൽ -കൂളിച്ചാൽ റോഡ് 20 ലക്ഷം, ബോയ്സ് സ്‌കൂൾ കർഷക-വായനശാല റോഡ് 19 ലക്ഷം,
ചുണ്ട ശിശുമന്ദിരം പുഞ്ചവയൽ റോഡ് 18 ലക്ഷം എന്നിങ്ങനെ ഭരണാനുമതിയായി.
മാട്ടൂൽ പഞ്ചായത്തിലെ ജസിന്ത കളരി അമ്പലം-സിദ്ദിഖാബാദ് റോഡ് 25 ലക്ഷം, സെൻട്രൽ ജുമാമസ്ജിദ് -വളപട്ടണം ചാൽ കടപ്പുറം റോഡ് 17 ലക്ഷം, പട്ടുവം പഞ്ചായത്തിലെ പലേരിപ്പറമ്പ് കയ്യം അമ്പലം റോഡ് 20 ലക്ഷം, കാവുങ്കൽ- കുന്നരൂ- ഇടമുട്ട് റോഡ് 20 ലക്ഷം, വെൽഫെയർ സ്‌കൂൾ – ഇടുപ്പ – മുളളൂൾ റോഡ് 15 ലക്ഷം, മാടായി പഞ്ചായത്തിലെ വയലപ്ര റഗുലേറ്റർ കം ബ്രിഡ്ജ് -ആരുംഭാഗം മൊട്ട റോഡ് 20 ലക്ഷം, അടുത്തില അംഗൻവാടി -ആരുംഭാഗം മൊട്ട റോഡ് 15 ലക്ഷം, പൊടിക്കളം എരിപുരം ടി ബി കീഴച്ചാൽ റോഡ് 15 ലക്ഷം, കല്ല്യാശേരി പഞ്ചായത്തിലെ ഭഗത് സിംഗ് റോഡ് 20 ലക്ഷം, പഴയ റജിസ്ട്രാഫീസ് – പി എച്ച് സി റോഡ് 20 ലക്ഷം, ആംസ്റ്റക്ക് കോളേജ് റോഡ് 20 ലക്ഷം എന്നീ റോഡുകൾക്കാണ് ഫണ്ട് അനുവദിച്ചതെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.