Thursday, November 21, 2024
HomeKannurമുനമ്പം ഭൂമി പ്രശ്നം ശാശ്വത പരിഹാരം വേണം: ബിഷപ് ഡോ. അലക്സ് വടക്കുംതല

മുനമ്പം ഭൂമി പ്രശ്നം ശാശ്വത പരിഹാരം വേണം: ബിഷപ് ഡോ. അലക്സ് വടക്കുംതല

കണ്ണൂർ: മുനമ്പം തീരദേശവാസികളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നതിനു ഭരണകുടങ്ങൾ ഇടപെട്ട് നീതിയിലധിഷ്ഠിതമായി ഈ പ്രശ്നത്തെ സമീപിക്കുവാനും ശാശ്വതമായ പരിഹാരം കാണാനും കഴിയണമെന്നും കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ എൽ സി എ) കണ്ണൂർ രൂപത സമിതി സംഘടിപ്പിച്ച പ്രതിഷേധ നീതിജ്വാലയും പ്രാർഥനാ സായാഹ്നവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതിക്കു വേണ്ടി തൻ്റെ അവസാന തുള്ളി രക്തം പോലും ചിന്തിയ മഹാത്മാവിൻ്റെ ഈ സ്ക്വയറിൽ വെച്ച് നാം നീതിക്കുവേണ്ടി കേഴുകയാണ്. ഒപ്പം
ഇവിടെയുള്ള മതസൗഹാർദ്ദം നിലനിർത്തേണ്ടതുണ്ടെന്നും ബിഷപ് കുട്ടിച്ചേർത്തു.

മുനമ്പത്തേത് ഏതെങ്കിലും മതവിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നമല്ല. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാൻ വേണ്ടിയുള്ള അവകാശത്തിനുവേണ്ടിയാണ് മുനമ്പത്തെ ജനങ്ങളുടെ സമരമെന്നും രൂപത സഹായ ‘മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശ്ശേരി പറഞ്ഞു.

ഗാന്ധി സർക്കിളിൽ നടന്ന പ്രതിഷേധ ജ്വാലയ്ക്ക് കെ എൽ സി എ രൂപത പ്രസിഡന്റ് ഗോഡസൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ ആമുഖഭാഷണത്തിനും പ്രാർഥനയ്ക്കും നേതൃത്വം നൽകി. കണ്ണൂർ രൂപത വികാരി ജനറൽ മോൺ ഡോ.ക്ലാരൻസ് പാലിയത്ത്, പൊക്യൂറേറ്റർ ഫാ. ജോർജ്ജ് പൈനാടത്ത്, ഫൊറോന വികാരി ജോയ് പൈനാടത്ത്, കെ.എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി, മുൻ സംസ്ഥാന പ്രസിഡന്റ് ആൻ്റണി നൊറോണ , പാസ്റ്ററൽ കൗൺസിൽ ജോ. സെക്രട്ടറി ഷിബു ഫെർണാണ്ടസ്, സിസ്റ്റർ ജാൻസി എ.സി, സിസ്റ്റർ അർച്ചന യു.എം.ഐ, സിസ്റ്റർ ലീന, കെ.എച്ച് ജോൺ, ക്രിസ്റ്റഫർ കല്ലറക്കൽ, എലിസബത്ത് കുന്നോത്ത് , ജോയ്സി മേനേസാസ് , റീജ സ്റ്റീഫൻ, ലെസ്ലി ഫെർണാണ്ടസ് , ജോൺസൺ ഫെർണാണ്ടസ്, പീറ്റർ കണ്ണാടിപ്പറമ്പ്, എന്നിവർ സംസാരിച്ചു. റോജൻ നെൽസൺ, ചാൾസ് ഗിൽബർട്ട് , ഡിയോൺ ആൻ്റണി, ആൻ്റണി സിറിൾ , ഡുഡു ജോർജ്ജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഫോട്ടോ: – മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കേ
രള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ കാൾടെക്സ് ഗാന്ധി സർക്കിളിൽ വെച്ച് നടന്ന നീതി ജ്വാല പ്രതിഷേധ കൂട്ടായ്മ കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കും തല ഉത്ഘാടനം ചെ
യ്തു സംസാരിക്കുന്നു. സഹായ മെത്രാൻ ഡോ . ഡെന്നീസ് കുറുപ്പശേരി , മോൺ. ഡോ ക്ലാരൻസ് പാലിയത്ത് , രതീഷ് ആൻ്റണി, ഗോഡ്സൺ ഡിക്രൂസ് , ഫാ മാർട്ടിൻ രായപ്പൻ ,ആൻ്റണി നെറോണ എന്നിവർ സമീപം.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!