പയ്യന്നൂർ:
കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 19 ചൊവ്വാഴ്ച മുതൽ നവംബർ 23 ശനിയാഴ്ച വരെ പയ്യന്നൂരിൽ വെച്ച് നടക്കും. നവംബർ 19 ന് വൈകുന്നേരം 4മണിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. 16 വേദികളിൽ 319 ഇനങ്ങളിലായി 10674 കുട്ടികൾ മത്സരത്തിൽ പങ്കാളികളാകും.
നവംബർ 23 ശനിയാഴ്ച വൈകുന്നേരം 4മണിക്ക് നിയമസഭ സ്പീക്കർ എ എൻ ഷംസീർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ
സംഘടക സമിതി ചെയർമാൻ ടി ഐ മധുസൂദനൻ എം എൽ എ ., വർക്കിങ് ചെയർമാൻ നഗരസഭ ചെയർ പേഴ്സൺ കെ വി ലളിത, പ്രോഗ്രാം കമ്മിറ്റി കൺവീനർ യു കെ ബാലചന്ദ്രൻ, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം പ്രസാദ്, കൺവീനർ ടി.കെ .രാജേഷ് പ്രിൻസിപ്പാൾ എം പി സതീഷ് കുമാർ ,ഹെഡ്മിസ്ട്രസ് കെ. ശ്രീലത എന്നിവർ പങ്കെടുത്തു.