കണ്ണൂർ :- കണ്ണൂരിന്ന് വർണ്ണ രാവുകളൊരുക്കി ദസറ അഞ്ചാം ദിനത്തിൽ സാംസ്ക്കാരിക സമ്മേളനം ചെയർ പേഴ്സൺ പൊതുമരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം വി. കെ.ശ്രീലതയുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉൽഘാടനം നിർവ്വഹിച്ചു. കണ്ണൂർ നഗരത്തിലൂടെ ദസറ കാലത്ത് ധൈര്യപൂർവം നടന്ന് പോവാൻ സാധിക്കുന്നത് ദീപാലങ്കാരമാണെന്നുളള സത്യം ഞാൻ ഇവിടെ പങ്ക് വെക്കുന്നു എന്ന് ഉൽഘാടന പ്രസംഗത്തിൽ പറത്തു . പ്രശസ്ത സംഗീതജ്ഞനും ക്ഷേത്ര കലാ അക്കാദമി ചെയർമാൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ , ലോക കേരള സഭാംഗം, ബോക്സിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡെവലപ്മെന്റ് കമ്മീഷൻ വൈസ് ചെയർമാൻ എൻ.കെ. സൂരജ് പാണയിൽ,സിനിമാ പിന്നണി ഗായകൻ അജയ് ഗോപാൽ എന്നിവർ മുഖ്യാതിഥിയായി . കെ.പ്രമോദ് (കണ്ണൂർ സംഗീത സഭ) കെ.പി താഹിർ (ഐ യു.എം എൽ )
പി.പി ദിവാകരൻ (ജനതാ ദൾ) എം ഉണ്ണികൃഷ്ണൻ (കോൺഗ്രസ്സ് എസ് )
ജി.രാജേന്ദ്രൻ(ആർ. ജെ.ഡി) ഭൂപേഷ് കെ.എൻ ( എച്ച്, ആർ അസോസിയേഷൻ ) എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കൗൺസിലർമാരായ സുനിഷ സി, കൗലത്ത്, അഷ്റഫ് ചിറ്റു ള്ളി, കെ.എൻ മിനി , രാജേഷ് പി വി (സി ഐ ടി യു ) എന്നിവർ സന്നിഹ് തരായിരുന്നു. കെ.എം സാബിറ ടീച്ചർ സ്വാഗതവും, പ്രകാശൻ പയ്യനാടൻ നന്ദിയും പറഞ്ഞു. തുടർന്ന് അമിത സൂരജ് അവതരിപ്പിച്ച വയലിൻ കച്ചേരി, സ്പേസ് കണ്ണൂരിന്റെ തിരുവാതിര, ഹൃദ്യ ഹനീഷ് ആന്റ് സാന്ദ്ര വിവേകിന്റെ കുച്ചിപ്പുടി സപര്യ സംഗീത കലാക്ഷേത്രത്തിന്റെ ഗുജറാത്തി ഗ്രൂപ്പ് ഡാൻസ് , ടിയ രാഗേഷ് ആന്റ് ടെഷ രാഗേഷിന്റ ഭരതനാട്യം, വീടിന്റെ അകത്തളങ്ങളിൽ മാത്രം ടി വി യിലൂടെ കണ്ട മുഖങ്ങളെ ദസറ വേദിയിൽ എത്തിച്ച്ചിരിയുടെ മാലപ്പടക്കത്തിന്ന് തിരി കൊളുത്തി മറിമായം ടീം അവതരിപ്പിച്ച കോമഡി മെഗാ ഷോ ദസറ വേദിയിൽ പുത്തനനുഭവമായി. മഴമാറി നിന്ന ദസറ വേദിയിൽ മൊയ്തുവും, ഉണ്ണിയും, ശീതളനും, സത്യശീലനും , പാരിജാതനും, മണ്ടോ ദരിയും വേദിയിൽ നിറഞ്ഞ് നിന്ന ദിനം ജനബാഹുല്യം കൊണ്ട് ചിരിപ്പൂരം തീർക്കുകയായിരുന്നു.ആറാം ദിവസമായ ബുധനാഴ്ച സാംസ്ക്കാരിക സമ്മേളനം ഷാഫി പറമ്പിൽ എം പി ഉൽഘാടനം ചെയ്യും. തുടർന്ന് വേദിയിൽ ശ്രീ ശങ്കര തിരുവാതിര ടീം കണ്ണൂർ ഒരുക്കുന്ന തിരുവാതിര, . നിവേദ്യ ചെന്നൈ അവതരിപ്പിക്കുന്ന ഭരതനാട്യം, സായം പ്രഭ കണ്ണുർ കോർപ്പറേഷന്റെ ഡാൻഡിയ നൃത്തം. നൈനിക ദീപകിന്റെ കുച്ചുപ്പുടി, നന്ദ ആന്റ് അനഘ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ് ,
നാടൻ പാട്ടിന്റെ രാജകുമാരി പ്രസീത ചാലക്കുടി നയിക്കുന്ന പതി ഫോക്ക് ബാൻഡ് നാടൻ പാട്ടും ആറാം ദിവസത്തെ ദസറയ്ക്ക് കൊഴുപ്പേകും .