തളിപ്പറമ്പ്:
50 വർഷം പിന്നിടുന്നതിൻ്റെ ഭാഗമായി കടമ്പേരി യുക്തി മാതൃഭൂമി സ്റ്റഡിസർക്കിൾ
‘അച്യുതം’ എന്ന പേരിൽ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകൾക്ക് ഒരു പുരസ്കാരം ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ മനോഹരൻ വെങ്ങര അർഹനായി.
ബാല്യത്തിന്റെ പാഠപുസ്തകം, നാട്ടുമുറ്റത്തെ തേന്മാവുകൾ എന്നീ പുസ്തകരചനകളുടെ മികവിനാണ് പുരസ്കാരം.
പതിനായിരം രൂപയും, ചിത്രകാരൻ ശശീന്ദ്രന്‍ ചാലാട് രൂപകല്പന ചെയ്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം.
ഒക്ടോബർ 13 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് കടമ്പേരി യുക്തി മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ.പി. സന്തോഷ് കുമാർ എം.പി., പുരസ്കാരം സമ്മാനിക്കും.
രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിക്കും. പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, വി.പി. മഹേശ്വരൻ, മുയ്യം രാജൻ, റഫീഖ് കമാൽ എന്നിവർ സംബന്ധിക്കും.