Monday, November 25, 2024
HomeKannurവിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം തട്ടിയെടുത്തു

വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം തട്ടിയെടുത്തു

പയ്യന്നൂർ.ഓസ്ട്രേലിയയിലെ സൂപ്പർമാർക്കറ്ററിൽ ജോലിക്കുള്ള വിസ വാഗ്ദാനം നൽകി യുവാവിൽ നിന്നും പണം വാങ്ങി വഞ്ചിച്ച കമ്പനിക്കും പങ്കാളികളായ രണ്ടു പേർക്കുമെതിരെ പരാതിയിൽ കേസ്.കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ അമ്മൻകോവിൽ ഹൗസിൽ കെ.സുനിൽകുമാറിൻ്റെ പരാതിയിലാണ് വിദേശ റിക്രൂട്ട്മെൻ്റ് ഏജൻസിയായി പ്രവർത്തിക്കുന്ന തൃശ്ശൂർ കൊക്കളയിലെ കാസില ഓവർസീസ് എഡ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, പാർട്‌ണർമാരായ രാഹുൽ, കണ്ണൻ എന്നിവർക്കെതിരെ വിശ്വാസ വഞ്ചനക്ക് പയ്യന്നൂർ പോലീസ് കേസെടുത്തത്.പരാതിക്കാരന് ഓസ്ട്രേലിയയിൽ ജോലിക്കുള്ള വിസ വാഗ്ദാനം നൽകിയ പ്രതികൾ ഇക്കഴിഞ്ഞ ഏപ്രിൽ രണ്ടിനും അഞ്ചിനുമായി ഒന്നര ലക്ഷം രൂപ കൈപ്പറ്റിയ ശേഷം പിന്നീട് വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!