കൂത്തുപറമ്പ് കിണവക്കൽ കമ്പിത്തൂണിലെ മതപഠനശാ ലയിൽ വിദ്യാർഥി ക്രൂര മർദനത്തിന് ഇരയായ കേസിൽ ദർസ് അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം താനൂരിലെ ചാപ്പപ്പ ടിയിലെ ഉമൈർ അഷ്റഫി (26) യെയാണ് കേസന്വേഷണ ഉദ്യോഗസ്ഥനായ കണ്ണവം ഇൻസ്പെക്ടർ കെ.വി. ഉമേഷും സംഘവും താനൂരിൽ അറസ്റ്റു ചെയ്തത്.
തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിലെ അജ്മൽ ഖാൻ (23) ആണ് ക്രൂരമർദനത്തിന് ഇരയായത്. കമ്പി ത്തൂണിലെ ഇഷാഅത്തുൽ ഉലൂം ദർസിൽ സെപ്തംബർ ആറിനാണ് സംഭവം. ഉമൈർ അഷ്റ ഫി നല്ലവണ്ണം മതപഠനം നടത്തു ന്നില്ലെന്ന് മറ്റുള്ളവരോട് പറഞ്ഞ വിരോധത്തിൽ അജ്‌മൽ ഖാനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളി ക്കുകയും ചൂരൽവടികൊണ്ട് മുതുകിൽ അടി ച്ച് മുറിവേൽ പ്പിക്കുക യും കണ്ണിൽ മുളക് ഉടച്ച് തേക്കുകയും മറ്റും ചെയ്തുവെന്നാണ് കേസ്