കണ്ണൂർ എ ഡി എം നവീൻ ബാബുവിൻ്റെ മരണത്തിൽ കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റോഡിൽ കുത്തിയിരുന്നു മാർഗ തടസ്സം സൃഷ്ടിച്ച56 ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്. കോൺഗ്രസ് പ്രവർത്തകരായമുണ്ടേരിയിലെ പി.പ്രകീർത്ത്,എളയാവൂരിലെ കെ.രാഗേഷ്, പെരിങ്ങോം കുപ്പോളിലെ പി. മുഹമ്മദ് ഷമ്മാസ്, കുണ്ടേരി പൊയിലിലെ എം.രാഹുൽ, താണയിലെ ഷമാ മുഹമ്മദ്, പട്ടാന്നൂർ കൂട്ടോളി പ്രത്തെ കെ.എ.ഹരികൃഷ്ണ എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് പോലീസ് കേസെടുത്തത്. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയും യാത്രക്കാർക്ക് മാർഗ്ഗതടസ്സം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.