ഉളിക്കൽ. നിർമ്മാണ പ്രവൃത്തി നടക്കുന്ന കെട്ടിടത്തിൽ കരാറുകാരൻ സൂക്ഷിച്ച രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ഇലക്ട്രിക് ആൻ്റ് പ്ലംബിംഗ് സാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയ ആറു പേർക്കെതിരെ പരാതിയിൽ ഉളിക്കൽ പോലീസ് കേസെടുത്തു. മലപ്പട്ടം സ്വദേശി സി. സൂരജിൻ്റെ പരാതിയിലാണ് ഇരിക്കൂർ സിദ്ധിഖ് നഗറിലെ വളപ്പി ൻ്റകത്ത് ഫിറോസ് (58), വളപ്പിൻ്റകത്ത് സുഹൈൽ (28) മറ്റുകണ്ടാലറിയാവുന്ന 4 പേർ ഉൾപ്പെടെ ആറു പേർക്കെതിരെ കേസെടുത്തത്.കഴിഞ്ഞ മാസം14 നും 15 നു മിടയിലാണ് പരാതിക്കാ സ്പദമായ സംഭവം. ഉളിക്കൽ ടൗണിൽ സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പരാതിക്കാരൻ ജോലി ആവശ്യത്തിനായി സൂക്ഷിച്ച രണ്ട് ലക്ഷം രൂപയോളം വിലവരുന്ന ഇലക്ട്രിക് ആൻ്റ് പ്ലംബിംഗ് സാധനങ്ങളും പണിയായുധങ്ങളും കെട്ടിടത്തിൽ അതിക്രമിച്ചു കയറിയ പ്രതികൾ കടത്തികൊണ്ടു പോയി എന്ന പരാതിയിലാണ് കേസ്.