ഇരിട്ടി:ഡി.എ.കുടിശിക അനുവദിക്കുക, പെൻഷൻ പരിഷ്കരണ കുടിശിക അനുവദിക്കുക, ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇരിട്ടി ട്രഷറിക്കുമുന്നിൽ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ പ്രതിഷേധ ധർണ നടത്തി.ധർണ ജില്ലാ വൈസ് പ്രസിഡന്റ് നാരായണൻ കോയിറ്റി ഉദ്ഘാഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സി.വി. കുഞ്ഞനന്തൻ അധ്യക്ഷത വഹിച്ചു. ഷാജി ഇഗ്നേഷ്യസ്, കെ. ഗോവിന്ദൻ, ജോസ് സൈമൺ, മൈക്കിൾ മാനാമ്പുറം, മുഹമ്മദ് ദാവൂദ്, കെ.സുപ്രിയ തുടങ്ങിയർ പ്രസംഗിച്ചു.