തലശേരി .ബസ് സ്റ്റാൻ്റിൽ വെച്ച് യാത്രക്കാരനെ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏല്പിച്ച ശേഷം കീശയിൽ നിന്നുംപണം തട്ടിയെടുക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്ത രണ്ടു പേർ പിടിയിൽ. തലശേരിയിലെ ബൈജു (38), പെരിങ്ങോം പെടേനയിലെ വാഴവളപ്പിൽ സിറാജ് (44) എന്നിവരെയാണ് പോലീസ് പിടികൂടിയത്. മുഴക്കുന്ന് പുനിയനത്തെ പി.അജിത്കുമാറിനെയാണ് പ്രതികൾ ആക്രമിച്ച് പണം തട്ടിയെടുത്തത്.പരാതിയിൽ കേസെടുത്ത പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു.