Wednesday, November 27, 2024
HomeKannurസ്വത്ത് തർക്കം: ദമ്പതികളെ വെട്ടി പരിക്കേൽപ്പിച്ച ഭർതൃസഹോദരനെതിരെ കേസ്

സ്വത്ത് തർക്കം: ദമ്പതികളെ വെട്ടി പരിക്കേൽപ്പിച്ച ഭർതൃസഹോദരനെതിരെ കേസ്

ഉളിക്കൽ. ഭർത്താവിൻ്റെ കഴുത്തിന് നേരെ വാക്കത്തി കൊണ്ട് വെട്ടാൻ ശ്രമം തടയുന്നതിനിടെ യുവതിക്ക് വെട്ടേറ്റ് ഗുരുതരം.നുച്ചാട് മണിപ്പാറകരുമാങ്ക യത്തെ കുന്നേൽ ഹൗസിൽ എ.റംല (38), ഭർത്താവ് കെ എം മുജീബ്(49) എന്നിവരെയാണ് വെട്ടി പരിക്കേൽപ്പിച്ചത്.ഗുരുതരായി കൈക്ക് പരിക്കേറ്റ യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 25 ന് രാവിലെ 8.30 മണിക്കാണ് സംഭവം. സ്വത്ത് തർക്കത്തെ തുടർന്ന്കരുമാങ്കയത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ ഭർത്താവിൻ്റെ ജ്യേഷ്ഠൻ മുഹമ്മദ് ഭീഷണിപ്പെടുത്തി യുവതിയുടെ ഭർത്താവിൻ്റെ കഴുത്തിന് കുത്തി പിടിച്ച് വാക്കത്തി കൊണ്ട് വെട്ടി വലതു കൈക്ക് പരിക്കേൽക്കുകയും വീണ്ടും കഴുത്തിന് വെട്ടാൻ ശ്രമിക്കവേ തടയാൻ ശ്രമിച്ച യുവതിയുടെ വലതു കൈ ക്ക് വെട്ടേറ്റ് കൈ ഞരമ്പുകൾ മുറിഞ്ഞ് ഗുരുതരമായി പരിക്കേറ്റിരുന്നു. യുവതിയുടെപരാതിയിൽ വധശ്രമത്തിന് കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!