Home Kannur റാഗിംഗ് സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്

റാഗിംഗ് സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്

0
റാഗിംഗ് സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്

കണ്ണൂർ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിങ്ങിന് വിധേയനാക്കിയ സീനിയർ വിദ്യാർത്ഥിക്കെതിരെ പ്രിൻസിപ്പാളിൻ്റെ പരാതിയിൽ സിറ്റി പോലീസ് കേസെടുത്തു. 24 ന് രാവിലെ 11 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. ഗവ.സിറ്റി ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ മാണിയൂർ സ്വദേശിയെയാണ് സീനിയർ വിദ്യാർത്ഥി റാഗിങ്ങിന് വിധേയമാക്കിയത്. കമ്പ്യൂട്ടർ ലാബിൻ്റെ ഉള്ളിൽ തടങ്കലിൽ വെച്ച് എന്തിനാടാ ക്ലാസിലെ പെൺകുട്ടികളോട് സംസാരിക്കുന്നതെന്നും ഇനി കാണാൻ പാടില്ല എന്നും മറ്റും പറഞ്ഞ് അടിച്ച് പരിക്കേൽപ്പിക്കുകയും റാഗ് ചെയ്യുകയും ചെയ്തുവെന്ന സ്കൂൾ പ്രിൻസിപ്പാളിൻ്റെ പരാതിയിലാണ് കേസ്.

error: Content is protected !!