Saturday, May 3, 2025
HomeKasaragodനീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചു; 150ലേറെ പേർക്ക് പൊള്ളലേറ്റു

നീലേശ്വരത്ത് കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചു; 150ലേറെ പേർക്ക് പൊള്ളലേറ്റു

നീലേശ്വരം: വെടിക്കെട്ട് പുരക്ക് തീപിടിച്ച് വൻ അപകടം. 150ലേറെ പേർക്ക് പരിക്കേറ്റു. പലരുടെയുംനില ഗുരുതരമാണ്. കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെയാണ് വെടിക്കെട്ട് പുരക്ക് തീപിടിച്ചത്. 

തിങ്കളാഴ്ച അർധരാത്രി 12 മണിയോടെയാണ് അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. പൊള്ളലേറ്റവരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പൊള്ളലേറ്റവരെ കണ്ണൂർ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. 

സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കുണ്ട്. വെടി പൊട്ടിക്കുന്നതിനിടെ വെടി പുരയിലേക്ക് സ്പാർക്കുണ്ടായാണ് അപകടമെന്നാണ്ട് പ്രാഥമിക വിവരം. സ്ഫോടന ശബ്ദം ഏറെ ദൂരെ വരെകേൾക്കാമായിരുന്നു. അപകടത്തെത്തുടർന്ന് പരിഭ്രാന്തരായി ജനക്കൂട്ടം ഓടുന്നതിനിടയിൽ വീണും പലർക്കും പരിക്കേറ്റു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!