പരിയാരം: വീട്ടിൽ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം ജനൽ ഗ്ലാസുകൾ അടിച്ചു തകർത്തു പരാതിയിൽ പരിയാരം പോലീസ് കേസെടുത്തു.ചെറുതാഴം കാരാട്ട് സ്വദേശി കെ.പ്രകാശൻ്റെ പരാതിയിലാണ് അറത്തി പറമ്പിലെ രതീഷ് മറ്റു കണ്ടാലറിയാവുന്ന നാലു പേർക്കുമെതിരെ പോലീസ് കേസെടുത്തത്. 19 ന് രാത്രി 10 മണിക്കാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരൻ താമസിക്കുന്നകാരാട്ട് എന്ന സ്ഥലത്തെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ വീട്ടു വരാന്തയിലേയും കിടപ്പുമുറിയുടേയും ജനൽചില്ലുകൾ തകർത്ത് 10,000 രൂപയോളം നഷ്ടം വരുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.പ്രതികളുടെ സുഹൃത്തുക്കൾക്കെതിരെ പോലീസിൽ പരാതി നൽകിയ വിരോധനമാണ് സംഭവത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.