കണ്ണൂർ. രാഷ്ട്രീയ വിരോധം വെച്ച്കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ അക്രമം. പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. കണ്ണൂർ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് തയ്യിൽകുറുംബ ഓഡിറ്റോറിയത്തിന് സമീപം താമസിക്കുന്ന കെ. പ്രതാപൻ്റെ വീടിനുനേരെയാണ് അക്രമം. കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടുപറമ്പിൽ അതിക്രമിച്ച് കയറിയ സംഘം വീടിന് നേരെ കല്ലെറിയുകയും 10,000 രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തു. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ വിരോധം വെച്ച് ആർ.എസ്.എസ് പ്രവർത്തകരാണെന്ന് കരുതുന്നതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.