കണ്ണൂർ. സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫിൻ്റെ അശ്രദ്ധ കാരണം രോഗി സ്ട്രക്ചറിൽ നിന്നു വീണു പരിക്കേറ്റസംഭവത്തിൽ പരാതിയിൽ ടൗൺ പോലീസ് കേസെടുത്തു. ചെറുകുന്ന് ഇടക്കേപ്പുറത്തെ കെ.വി. ലതീഷിൻ്റെ പരാതിയിലാണ് ആശുപത്രിയിലെ സ്റ്റാഫിനെതിരെ ടൗൺ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഫെബ്രവരി 11 ന് രാവിലെ 11 മണിക്ക് ആശുപത്രിയിൽ ചികിത്സക്കായി കൊണ്ടുവന്ന പരാതിക്കാരൻ്റെ അമ്മൂമ്മ സാവിത്രിയാണ് ആശുപത്രിയിലെ സ്റ്റാഫിൻ്റെ അശ്രദ്ധ കാരണം സ്ട്രക്ചറിൽ നിന്ന് വീണു പരിക്കേറ്റത് . കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.