കണ്ണൂർ: മഹിളാ കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ കൊലയ്ക്ക് കൊടുത്ത പി പി ദിവ്യയെ അറസ്റ്റ് ചെയ്തു നടപടി എടുക്കണമെന്നാവശ്യപെട്ട് നടത്തിയ മാർച്ച് ജില്ലാ പ്രസിഡണ്ട് ശ്രി മഠത്തിലിൻ്റെ അദ്ധ്യക്ഷതയിൽ കെ പി സി സി മെമ്പർ ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരായ പി.പി. ദിവ്യ ഉൾപ്പടെയുള്ള മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു നീതി നടപ്പാക്കണമെന്നും , അനധികൃതമായി പെട്രോൾ പമ്പിന് അനുമതി നേടിയ ബിനാമി ഇടപാടുകളും അന്വേഷണവിധേയമാക്കണമെന്നും അവർ ആവശ്യപ്പെട്ടു പ്രതികൾക്ക് രക്ഷപ്പെടാനാവശ്യമായ സമയം നൽകി തെളിവുനശിപ്പിക്കാൻ കൂട്ടുനിൽക്കുകയാണ് ആഭ്യന്തര വകുപ്പും പോലീസും . ഭരണസംവിധാനമുപയോഗിച്ച് എല്ലാ കുറ്റകൃത്യങ്ങൾക്കും സംരക്ഷണമൊരുക്കുകയാണ് മുഖ്യമന്ത്രി ഉൾപ്പടെ നടത്തുന്നത്. പി പി ദിവ്യയെ അറസ്റ്റ് ചെയ്തു ജയിലലടച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം മഹിളാ കോൺഗ്രസ്സിന്റെ നേതൃത്ത്വത്തിൽ നടത്തുമെന്നും അവർ പറഞ്ഞു ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്ജ് , സംസ്ഥാന വൈസ് പ്രസിഡന്റ് രജനി രമാനന്ദ്, സംസ്ഥാന സെക്രട്ടറിമാരായ ടി സി പ്രിയ, അത്തായി പത്മിനി, ഇ പി ശ്യാമള , നസീമ കെ. പി , എം ഉഷ, ജില്ലാ ജനറൽ സെക്രട്ടറി ഉഷ അരവിന്ദ്, വൈസ് പ്രസിഡൻ്റുമാരായ ധനലക്ഷ്മി പി.വി , ചന്ദ്രിക പി വി , ശർമ്മിള എ, ചഞ്ചലാക്ഷി എം പി, ഉഷാകുമാരി കെ എന്നിവർ സംസാരിച്ചു