പഴയങ്ങാടി: മാടായിയുടെ സാംസ്കാരിക പൈതൃകങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നടത്തുന്ന ‘മാടായി മഹോത്സവം’ ജനങ്ങൾ ഏറ്റെടുക്കണമെന്നും, അതിലൂടെ ജില്ലയിലെ ജനങ്ങളുടെ ഒരുമ തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും കല്യാശ്ശേരി ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ അഭിപ്രായപ്പെട്ടു.
മാടായി മഹോത്സവത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന പവലിയനുകളുടെ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം
എരിപുരം പാളയം മൈതാനിയിൽ ചേർന്ന ഉദ്ഘാടനകർമ്മത്തിൽ മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു.
മാടായി പഞ്ചായത്ത് സെക്രട്ടറി വി.പി.അജിത് കുമാർ,
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.ധനലക്ഷ്മി, വാർഡ് പ്രതിനിധികളായ മോഹനൻ കക്കോപ്രവൻ, ബി.മുഹമ്മദ് അഷ്റഫ്, കെ.പുഷ്പകുമാരി, വ്യാപാരി-വ്യവസായി പ്രതിനിധി പി.വി.അബ്ദുള്ള, നൌഷാദ് മണ്ണൻ, കെ.വി.റിയാസ് എന്നിവർ സംസാരിച്ചു.മാധ്യമ പ്രതിനിധികളായി മനോഹരൻ വെങ്ങര, കമാൽ റഫീഖ്, ജബ്ബാർ മഠത്തിൽ എന്നിവർ സംബന്ധിച്ചു.
പവനിയലുകളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തികൾ പൂർത്തിയാക്കിക്കൊണ്ടിരിക്കയാണ്.
ഏപ്രിൽ 27-നാണ് മാടായി മഹോത്സവത്തിന് സമാരംഭം കുറിക്കുക.
മെയ് 4-ന് സമാപിക്കും.