പഴയങ്ങാടി : വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
വെങ്ങര മുട്ടത്തെ തയ്യൽ തൊഴിലാളി വെങ്ങര ഇടത്തിലെ വയലിലെ ചിറയിൽ ജനാർദ്ദനൻ (78) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ വെങ്ങര റെയിൽവേ ഗേറ്റിനും കത്തി വാൾഗേറ്റിനുമിടയിലാണ് ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.കഴിഞ്ഞ മാസം 24 ന് ആണ് ജനാർദ്ദനൻ്റെ സഹോദരൻ ദാമോദധരൻ മരണപ്പെട്ടത്. വെങ്ങരയിലെ പരേതനായ
കൊട്ടൻ – മീനാക്ഷി ദമ്പതികളുടെ മകനാണ് ഭാര്യ: പരേതയായ കാർത്യായണി
മകൾ : റീന ( മാട്ടൂൽ) സഹോദരങ്ങൾ:
പ്രേമ, പരേതനായ കൃഷ്ണൻ .പഴയങ്ങാടി പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.