തളിപ്പറമ്പ്: ക്ഷേത്രപറമ്പിന് സമീപം കുലുക്കിക്കുത്ത് ചൂതാട്ടം മൂന്നു പേരെ പോലീസ് പിടികൂടി. ചപ്പാരപ്പടവ് മംഗര സ്വദേശി കെ.പ്രജിത്ത്(43), കാഞ്ഞിരങ്ങാട് സ്വദേശികളായ പി.വി.ഷിജു (42), കെ.കെ.അജീഷ് (38) എന്നിവരെയാണ് എസ്.ഐ.കെ.ദിനേശനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 9.55 മണിക്ക് കാർക്കിൽ മോലോത്തുംചാൽ ശിവപാർവ്വതി ക്ഷേത്രത്തിന് സമീപം വെച്ചാണ് കുലുക്കിക്കുത്ത് ചൂതാട്ടത്തിനിടെ പ്രതികൾ പോലീസ് പിടിയിലായത്. കളിസ്ഥലത്ത് നിന്നും 2 110 രൂപയും പോലീസ് കണ്ടെടുത്തു.
കുലുക്കിക്കുത്ത് ചൂതാട്ടം രണ്ടു പേർ പിടിയിൽ
ശ്രീകണ്ഠാപുരം. ക്ഷേത്ര പറമ്പിന് സമീപം കുലുക്കിക്കുത്ത് ചൂതാട്ടം രണ്ടു പേർപിടിയിൽ. ചുഴലി ചാലുവയൽ സ്വദേശി ഒ.വി.സതീഷിനെ (50), പി പി ഉമേഷ് (4) എന്നിവരെയാണ് എസ്.ഐ. എം.വി.ഷീജുവും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 11.30 മണിക്ക് ചുഴലി ഭഗവതി ക്ഷേത്ര പരിസരത്തെ കെട്ടിടത്തിന് സമീപം ഒഴിഞ്ഞപറമ്പിൽ വെച്ച് കുലുക്കിക്കുത്ത് ചൂതാട്ടത്തിനിടെയാണ് ഇരുവരും പിടിയിലായത്. കളിസ്ഥലത്ത് നിന്നും 5480 രൂപയും പോലീസ് കണ്ടെടുത്തു.