പഴയങ്ങാടി : വ്യാപാര സ്ഥാപനത്തിൻ്റെവാൾ ഗ്ലാസ് തകർത്തതായി പരാതി. മാട്ടൂൽ നോർത്തിലെ ഗ്രാമീണ വായനശാലക്ക് സമീപമുള്ള പി.അബ്ദുൾ സമദിൻ്റെ ഉടമസ്ഥതയിലുള്ള പാസ് പോയൻ്റ്
സ്റ്റേഷനറി ആൻ്റ് ഫാൻസി കടയ്ക്ക് നേരെയാണ് അക്രമം. ഇന്നലെ കടതുറക്കാനെത്തിയപ്പോഴാണ് കടയുടെ മുൻവശത്തഗ്ലാസ് എറിഞ്ഞു തകർത്ത നിലയിൽ കണ്ടത്. സംഭവത്തിന് പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന് കട ഉടമ പറയുന്നു. പഴയങ്ങാടി പോലീസിൽ പരാതി നൽകി.