പരിയാരം: പ്രായപൂർത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചു പോലീസ് പിടിയിലായി.വാഹന പരിശോധനക്കിടെ മുടിക്കാനം ഭാഗത്ത് നിന്നും നരിമട ഭാഗത്തേക്ക് കെ. എൽ. 13. യു. 6918 നമ്പർ ബൈക്ക് ഓടിച്ചു വന്ന കുട്ടി ഡ്രൈവറെയാണ് ഇൻസ്പെക്ടർ എം പി വിനീഷ് കുമാറും സംഘവും പിടികൂടിയത്.വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹന ഉടമായ കുട്ടിയുടെ പിതാവായ പരിയാരത്തെ ടി.ജെ.ജോർജ്ജിനെതിരെ പോലീസ് കേസെടുത്തു