വളപട്ടണം: സ്കൂട്ടറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ 5.4 ഗ്രാം എംഡി എം എ യുമായി യുവാവ് അറസ്റ്റിൽ. കണ്ണൂർ തയ്യിൽ കടപ്പുറം സ്വദേശി കെ.ഷിജിലിനെ (29)യാണ് എസ്.ഐ. ടി.എം. വിപിനും സംഘവും അറസ്റ്റു ചെയ്തത്.ഇന്നു പുലർച്ചെ 3.40 മണിയോടെ ചിറക്കൽ ചിറക്ക് സമീപം വെച്ചാണ് കെ.എൽ .20.ടി.1558 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 5.4 ഗ്രാം എം ഡി എം എ യുമായി യുവാവ് പിടിയിലായത്.വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
പോലീസ് സംഘത്തിൽഗ്രേഡ് എസ്ഐ. സുരേഷ് ബാബു, സിവിൽ പോലീസ് ഓഫീസർറിനോജ്, അജേഷ് എന്നിവരും ഉണ്ടായിരുന്നു