പയ്യന്നൂർ: ചൂതാട്ടത്തിനിടെ പോലീസിനെ കണ്ട് രണ്ട് പേർ ഓടിപ്പോയി രണ്ടു പേർ പിടിയിൽ. പുഞ്ചക്കാട് സ്വദേശി ബി.ബിജു (44), വെള്ളൂരിലെ പി.രാജേഷ് (52) എന്നിവരെയാണ് എസ്.ഐ. ടി.വി.ചന്ദ്രനും സംഘവും പിടികൂടിയത്.പുതിയ ബസ് സ്റ്റാൻ്റിന് സമീപംബിവറേജ് ഔട്ട് ലെറ്റിന് മുന്നിൽ വെച്ച് ചട്ടിക്കളി ചൂതാട്ടത്തിനിടെയാണ് ഇരുവരും പിടിയിലായത്. കളിസ്ഥലത്ത് നിന്നും 360 രൂപയും പോലീസ്കണ്ടെടുത്തു.