പയ്യന്നൂർ: കാപ്പ കേസിൽ പോലീസ് നാടുകടത്തിയ പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരം പോലീസിന് നൽകിയെന്നാരോപിച്ച് യുവാവിനെയും സുഹൃത്തുക്കളേയും മർദ്ദിച്ച 4 പേർക്കെതിരെ കേസ്.രാമന്തളി പാലക്കോട് സ്വദേശി എം.ഇക്ബാലിൻ്റെ പരാതിയിലാണ് പാലക്കോട് സ്വദേശികളായ സഹീർ, സാജിത്ത്, ഷഹനാസ്, സജീർ എന്നിവർക്കെതിരെ കേസെടുത്തത്.3ന് രാത്രി 9.30 മണിക്ക് പാലക്കോട് ജംഗ്ഷനിൽ വെച്ചാണ് സംഭവം. പരാതിക്കാരനെയും സുഹൃത്തുക്കളായ ഇസ്മായിൽ, നബീൽ എന്നിവരെയാണ് പ്രതികൾ മർദ്ദിച്ചത്.കാപ്പ കേസിൽ നാടുകടത്തിയ റാഷിദിനെ കുറിച്ച്പോലീസിന് വിവരം നൽകിയ വിരോധം കാരണം പ്രതികൾ അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും തടഞ്ഞു നിർത്തി മർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.