ചെറുവത്തൂർ : ബസ് സ്റ്റാൻ്റിൽ യാത്രക്കാർക്ക് ജനങ്ങൾക്കും ശല്യമാകുംവിധം അടിപിടികൂടിയ രണ്ട് പേർ പിടിയിൽ. പയ്യന്നൂർ കാനായി സ്വദേശി എൻ. ധനേഷ് (42), കാഞ്ഞങ്ങാട് അമ്പലത്തറമടിക്കൈ സ്വദേശി വി. ശ്രീജിത്ത് (32) എന്നിവരെയാണ് എസ്.ഐ. കെ പി സതീഷും സംഘവും പിടികൂടിയത്. ഇന്നലെ വൈകുന്നേരം 5.45 മണിയോടെ ചെറുവത്തൂർ ബസ് സ്റ്റാൻ്റിലായിരുന്നു ഇരുവരും അടിപിടികൂടിയത്.