മേൽപ്പറമ്പ്. സർക്കാർ ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത യുവജന നേതാവിനെതിരെ പരാതിയിൽ പോലീസ് കേസെടുത്തു. പെരുമ്പള വളയം കുഴിയിലെ ഡി.വി. ധനിഷ്മയുടെ പരാതിയിലാണ് ബദിയടുക്ക പെർള സ്വദേശിനിയായ സജിതാ റായ്ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്. സർക്കാർ ജോലി വാഗ്ദാനം നൽകി ഫോണിൽ ബന്ധപ്പെട്ട പ്രതി ഇക്കഴിഞ്ഞ ജനുവരി 21നും ആഗസ്റ്റ് 10 നുമിടയിൽ പല തവണകളായി7,01 500 രൂപ കൈപറ്റിയ ശേഷം വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസ്. യുവാവ് നേതാവ് ഇത്തരത്തിൽ നിരവധി പേരെ ജോലി തട്ടിപ്പിനിരയാക്കിയ വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്.