ബേഡകം. വീട്ടിലെ കിടപ്പുമുറിയിലെ അലമാര കുത്തിതുറന്ന് ഏഴ് പവൻ്റെ ആഭരണങ്ങൾ കവർന്നു. മുന്നാട് മൈലാടിയിലെ ജലജയുടെ വീട്ടിലാണ് മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച അഞ്ച് ലക്ഷം രൂപയോളം വരുന്ന ഏഴ് പവൻ്റെ ആഭരണങ്ങളാണ് മോഷണം പോയത്. തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം ഊർജിതമാക്കി.