പയ്യന്നൂര്‍:മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടറുമായി കൂട്ടിയിടിച്ച് അപകടം.കാറും ഡ്രൈവറും പിടിയിൽ. കടന്നപ്പള്ളി ചന്തപ്പുര സ്വദേശിയും പയ്യന്നൂരിൽ താമസക്കാരനുമായ വി.വി.പ്രജിത്തിനെ(36)യാണ് എസ്.ഐ.സി.സനീത് കസ്റ്റഡിയിലെടുത്തത്. അപകടം വരുത്തിയ കെ.എൽ.13.എ.ജി. 1388 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ വൈകുന്നേരം 6.30 മണിയോടെ പയ്യന്നൂര്‍ തെരുവിലാണ് സംഭവം. ബികെഎം ജംഗ്ഷനില്‍നിന്നും എഫ് സി ഐ റോഡ് ഭാഗത്തെ താമസ സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് പ്രതി ഓടിച്ചിരുന്ന കാര്‍ സ്‌കൂട്ടറിലിടിച്ചത്. അപകടത്തെതുടര്‍ന്ന് നാട്ടുകാര്‍ കാർ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് നടത്തിയ ആല്‍ക്കോമീറ്റര്‍ പരിശോധനയില്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവിനെയും കാറും കസ്റ്റഡിയിലെടുത്ത് കേസെടുത്തു.