Wednesday, April 30, 2025
HomeObitസാരി ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങി റോഡിൽ വീണു പരിക്കേറ്റ വീട്ടമ്മ മരിച്ചു

സാരി ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങി റോഡിൽ വീണു പരിക്കേറ്റ വീട്ടമ്മ മരിച്ചു

കാസർകോട്: സാരി ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങിയതിനെ തുടർന്ന് റോഡിൽ തെറിച്ചു വീണ് പരിക്കേറ്റ വീട്ടമ്മ മരണത്തിന് കീഴടങ്ങി. മധൂർ കാന്തല സ്വദേശിനി ഹയറിൻ ഡിസൂസ (44) ആണ് മരിച്ചത്. മാർച്ച് രണ്ടിന് ബേള ദർബത്തടുക്കയിൽ വച്ചായിരുന്നു അപകടം. കുമ്പള ശാന്തിപള്ളയിലെ സഹോദര പുത്രന്റെ നൂലുകെട്ട് ചടങ്ങിൽ പങ്കെടുക്കാൻ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു. സാരി ബൈക്കിന്റെ ചക്രത്തിൽ കുടുങ്ങിയതിന് തുടർന്ന് റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. മംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ജോയ് തോമസ് ആണ് ഭർത്താവ്. മക്കൾ: ഷാൻവിൻ, ശ്രജൻ ഡിയോൺ. സഹോദരങ്ങൾ: ജോൺ ക്രാസ്റ്റ, പീറ്റർ ക്രാസ്റ്റ, സലിൻ ക്രാസ്റ്റ, ഇഗ്നസ് ക്രാസ്റ്റ, കാർമിൻ ക്രാസ്റ്റ, നതാലിൻ ക്രാസ്റ്റ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കൊല്ലങ്കാന സെന്റ് തോമസ് ചർച്ചിൽ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!