വടകരയില്‍ മോഷ്ടിച്ച ബൈക്കുമായി അഞ്ച് വിദ്യാര്‍ഥികള്‍ പൊലിസിന്റെ പിടിയിലായി. ഇവരില്‍ നിന്ന് മോഷ്ടിച്ച ആറ് ബൈക്കുകളാണ് പിടികൂടിയത്. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചത്. പിടിയിലായവര്‍ വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളില്‍ ഒമ്പത്, പത്ത് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ്.
ലഹരി വസ്തുക്കള്‍ കടത്താനായാണ് ഇവര്‍ വിവിധയിടങ്ങളില്‍ നിന്ന് ബൈക്കുകള്‍ മോഷ്ടിച്ചിരുന്നത്. ലോക്കുകള്‍ തകര്‍ത്ത് കടത്തിയിരുന്ന ബൈക്കുകളില്‍, രൂപമാറ്റം വരുത്തിയും, വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചുമാണ് ഇവര്‍ ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്നത്. ബൈക്കുകളില്‍ ചിലതിന്റെ നിറത്തിലും മാറ്റം വരുത്തിയിരുന്നു.
