പയ്യന്നൂർ: ചരിത്രകാരനും ഗ്രന്ഥകാരനും ചന്ദ്രിക ദിനപത്രം മുൻ ലേഖകനുമായിരുന്ന കെ.കെ അസൈനാർ മാസ്റ്ററുടെ സ്മരണാർത്ഥം സ്മാരക സമിതി ഏർപ്പെടുത്തിയ രണ്ടാമത് അസൈനാർ മാസ്റ്റർ സ്മാരക പുരസ്കാരത്തിന് പ്രമുഖ ചരിത്രകാരനും ഗ്രന്ഥകർത്താവും പത്രപ്രവർത്തകനുമായ കെ. ബാലകൃഷ്ണൻ അർഹനായി. പ്രാദേശിക ചരിത്ര രചനാരംഗത്തെ സംഭാവനകളെ മുൻനിർത്തിയാണ് സുരേഷ് എതിർദിശ, ഹസ്സൻ കൊറ്റി, രാഘവൻ കടന്നപ്പള്ളി എന്നിവരടങ്ങിയ ജൂറി ഇദ്ദേഹത്തെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. 10000 രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം 21 ന് തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പയ്യന്നൂർ ബി.കെ.എം ജംഗ്ഷനിലെ ഒ.പി.എം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച്
ടി.ഐ മധുസൂദനൻ എം.എൽ.എ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽരാഘവൻ കടന്നപ്പള്ളി, കെ.കെ മുഹമ്മദ് കുഞ്ഞി, കെ.കെ അഷ്റഫ്, അഫ്സൽ രാമന്തളി, ഇ.കെ ശരീഫ സംബന്ധിച്ചു.