പയ്യന്നൂർ. വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെ പോലീസിൽപരാതി നൽകിയ വിരോധം വെച്ച് കടയിലെ ഷെൽഫിലെ പ്രഷർ കുക്കർ കൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം യുവാവ് പിടിയിൽ .അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളി കണ്ണപുരം ഇരിണാവ് സി.ആർ.സിക്ക് സമീപത്തെ കെ.വി. സുദീപ് (49) നെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്.
നഗരസഭയുടെ പെരുമ്പയിലെവ്യാപാര സമുച്ഛയത്തിൽ പ്രവർത്തിക്കുന്ന
ജെ.ആർ ട്രേഡേർസിലെ ജീവനക്കാരിയായ
ഏഴോം കണ്ണോം സ്വദേശിനി കെ.വി.സീമ (43)യെയാണ് വധിക്കാൻആക്രമിച്ചത്. ഇന്നലെ വൈകുന്നേരം 6.20 മണിക്കാണ് സംഭവം. യുവതിദിവസങ്ങൾക്ക് മുമ്പ് പഴയങ്ങാടി പോലീസിൽ പരാതി നൽകിയ വിരോധത്തിൽപ്രതി കടയിൽ അതിക്രമിച്ച് കയറി പ്രഷർകുക്കർ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ യുവതി പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്.പരാതിയിൽ വധശ്രമത്തിന് കേസെടുത്ത പയ്യന്നൂർപോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.