Monday, February 24, 2025
HomeKannurകഞ്ചാവ് കടത്തിയ കേസിലെ പ്രതിയായ യുവതി എംഡി എം എ യുമായി പിടിയിൽ

കഞ്ചാവ് കടത്തിയ കേസിലെ പ്രതിയായ യുവതി എംഡി എം എ യുമായി പിടിയിൽ

പയ്യന്നൂർ. കഞ്ചാവുകടത്തിയ
കടത്തിയ കേസിലെ ബുള്ളറ്റ് ലേഡിയായ യുവതി എംഡി എം എ യുമായി വീണ്ടും എക്സൈസ് പിടിയിൽ. പയ്യന്നൂർ കണ്ടങ്കാളി മുല്ലക്കോട് സ്വദേശിനി സി. നിഖില (30)യെയാണ് കണ്ണൂർ അസി.
എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് വി. മനോജിൻ്റെ രഹസ്യ വിവരത്തെ തുടർന്ന് പയ്യന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ കെ.ദിനേശനും സംഘവും അറസ്റ്റു ചെയ്തത്.പ്രതി യിൽ നിന്നും
4 ഗ്രാം എംഡി എം എ പിടിച്ചെടുത്തു.
രണ്ടുവർഷം മുമ്പ് തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറും സംഘവും രണ്ടേകാൽ കിലോ കഞ്ചാവുമായി യുവതിയെ പിടികൂടിയിരുന്നു.
റെയ്ഡിൽഅസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് വി കെ , കമലക്ഷൻ ടി വി ,സുരേഷ്ബാബു, സിവിൽ എക്സൈസ് ഓഫീസർ ശരത് കെ, വിനേഷ് ടി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജൂന ടി വി, ശ്രേയമുരളി ഡ്രൈവർ അജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!