കണ്ണപുരം. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മധ്യവയസ്കൻപോക്സോ കേസിൽ അറസ്റ്റിൽ. കണ്ണപുരം തെക്കുമ്പാട് സ്വദേശി മൂസ (63) യെയാണ് കണ്ണപുരം പോലീസ് അറസ്റ്റു ചെയ്തത്.ബുധനാഴ്ച വൈകുന്നേരം തെക്കുമ്പാട്ടെ വയലിൽ വെച്ചാണ് സംഭവം.കുട്ടി വീട്ടിലെത്തി വീട്ടുകാരോട് വിവരം പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ പോലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ മൊഴിയെടുത്ത പോലീസ് പോക്സോനിയ മപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.