വളപട്ടണം: ക്ഷേത്ര കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ട് അപകടത്തെ തുടർന്ന് ആറോളം പേർക്ക് പരിക്കേൽക്കാനിടയായ സംഭവത്തിൽ ക്ഷേത്ര ഉത്സവ ആഘോഷ കമ്മിറ്റിക്കാരുൾപ്പെടെ 10 ഓളം പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു. കമ്പക്കാരൻ കോഴിക്കോട് കാരന്തൂരിലെ എം.കെ.വത്സരാജ് (77), അഴീക്കോട് നീർക്കടവിലെ മുച്ചിറിയൻ പ്രകാശൻ, മീൻക്കുന്നിലെ എം.പ്രേമൻ, വി.സുധാകരൻ, ആറാംകോട്ടത്തെ എം.കെ.ദീപക് എന്നിവർക്കും കണ്ടാലറിയാവുന്ന അഞ്ചു പേർ ഉൾപ്പെടെ 10 പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്.കഴിഞ്ഞ ദിവസം പുലർച്ചെ 4 മണിയോടെയാണ് മീൻകുന്ന് മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ അനുമതിയില്ലാതെ പുല്ലുർക്കണ്ണൻ തെയ്യം കണ്ടു കൊണ്ടിരിക്കെ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയത്.അപകടത്തിൽ
അർജുൻ പുതിയങ്ങാടി, നികേത് ,നിഥിൻ, ആദിത്ത്, സനൽകുമാർ, അർജുൻ എന്നിവർക്ക് പരിക്കേറ്റിരുന്നു.