ബദിയടുക്ക.പകുതി വിലക്ക് സ്കൂട്ടർ തട്ടിപ്പ് ജില്ലയിൽ ആദ്യമായി കേസെടുത്തു. ബദിയടുക്ക കുമ്പഡാജെ യിൽ പ്രവർത്തിക്കുന്നമൈത്രി ലൈബ്രറി ആൻ്റ് റീഡിംഗ് പ്രസിഡണ്ട് പ്രസാദ് ഭണ്ഡാരിയുടെ പരാതിയിലാണ് സീഡ് കോഓഡിനേറ്റർ ഇടുക്കി തൊടുപുഴയിലെ അനന്തു കൃഷ്ണനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തത്. ലൈബ്രറിയിൽ അംഗങ്ങളായ 30 പേർക്ക് പകുതി വിലക്ക് സ്കൂട്ടറും ലാപ്ടോപ്പും വാഗ്ദാനം നൽകി കഴിഞ്ഞ വർഷം മാർച്ച് മൂന്നിന് അംഗങ്ങളുടെ വിവിധ അക്കൗണ്ടുകളിൽ നിന്നും പ്രതിയുടെ വിവിധ അക്കൗണ്ടുകളിലേക്ക് 30,90,000 രൂപ അയച്ചുകൊടുക്കുകയും പിന്നീട് സ്കൂട്ടറോ ലാപ് ടോപ്പോ നൽകാതെയും കൊടുത്ത പണം തിരിച്ചുനൽകാതെയും വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.