കാഞ്ഞങ്ങാട്. നിക്ഷേപകർക്ക് മൂന്നിരട്ടി ലാഭവിഹിതം വാഗ്ദാനം നൽകി നിയമവിരുദ്ധമായി പ്രവർത്തിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിച്ച ഹൈറിച്ച് ഓൺലൈൻ ഷോപ്പിപ്രൈവറ്റ് ലിമിറ്റഡ്
എന്ന സ്ഥാപനത്തിൻ്റെ എം.ഡി അറസ്റ്റിൽ. തൃശ്ശൂർ കരുവൻ വളവിലെകോലാട്ട് ദാ സൻ പ്രതാപനെയാണ് ഹൊസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.അജിത്കുമാറിൻ്റെ നിർദേശപ്രകാരം എസ്.ഐ.ഏ.ആർ ശാർങധരൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.രാജീവൻ, പി.കെ.ആനന്ദകൃഷ്ണൻ എന്നിവരടങ്ങിയ സംഘം അറസ്റ്റു ചെയ്തത്. എറണാകുളം സിബിഐ സ്പെഷ്യൽ കോടതിയുടെ അനുമതിയോടെ കാക്കനാട് ജില്ലാ ജയിലിൽ വെച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തത്. മൂന്നിരട്ടി ലാഭവിഹിതം വാഗ്ദാനം നൽകി കാഞ്ഞിരപൊയിൽ പെരളം സ്വദേശി വി. വി.പ്രജിത്തിൽ നിന്നും 5 ലക്ഷം രൂപയും കാഞ്ഞിരപൊയിലിലെ സുരേന്ദ്രനിൽ നിന്നും 9,90,000 രൂപയും സഹോദരിയിൽ നിന്നും നാല് ലക്ഷവും ഉൾപ്പെടെ 13,90,000 രൂപയും, യു. മനോജ് കുമാറിൽ നിന്നും രണ്ട് തവണകളായി ആറരലക്ഷം രൂപയും നിക്ഷേപം വാങ്ങി വഞ്ചിച്ചുവെന്ന് കാണിച്ച് ഹൊസ്ദുർഗ് പോലീസിൽ നൽകിയ മൂന്ന് വ്യത്യസ്ത പരാതിയിൽ കേസെടുത്ത പോലീസ് മുഖ്യപ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് നീക്കം തുടങ്ങി.
കേസിൽ ഇനി മൂന്നു പേരെ കൂടി പിടികൂടാനുണ്ട്.