ഇരിട്ടി: വിവാഹ ഏജന്റുമാർക്കും ബ്യൂറോകളിലെ ജീവനക്കാർക്കും ഹോളോഗ്രാം പതിച്ച തിരിച്ചറിയാൽ കാർഡ് വിതരണം ചെയ്യണമെന്നും പൊതുവിതരണ മേഖലയിലെ അവശ്യ സാധന ലഭ്യത ഉറപ്പാക്കണമെന്നും കേരളാ മാര്യോജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ ഇരിട്ടി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. ഇരിട്ടിയിൽ നടന്ന സമ്മേളനം ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജോസഫ് വർഗീസ് അധ്യക്ഷത വഹിച്ചു.ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയൂബ് പൊയിലൻ വിശിഷ്ടാതിഥിയായിരുന്നു. ഇരിട്ടി പ്രസ് ഫോറം പ്രസിഡന്റ് സദാനന്ദൻ കുയിലൂർ മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി എ.കെ. ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.ജോയ് മാനന്തവാടി, എം.സി. ബാബു, പി.വി. ഗോപാലൻ, സക്കീന, ആയിഷാബിചേളന്നൂർ, കൃഷ്ണൻ എരമം, ഷാജഹാൻ, വിജയൻ ബത്തേരി, ഖാലിദ് കമ്പളക്കാട്ട്, ഭാർഗവി എന്നിവർ സംസാരിച്ചു.